Connect with us

Kerala

ശൈലജക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കുന്നില്ല; ഷാഫിയുടെ അറിവോടെയെന്ന ആരോപണം നിഷേധിക്കുന്നു: കെ കെ രമ

തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാനൂര്‍ സ്‌ഫോടന കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ.

Published

|

Last Updated

കോഴിക്കോട് | വടകരയിലെ സി പി എം സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എം എല്‍ എ. എന്നാല്‍ ഇത് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം നിഷേധിക്കുന്നതായും രമ പറഞ്ഞു. ഉമാ തോമസ് എം എല്‍ എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമ.

തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാനൂര്‍ സ്‌ഫോടന കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

കെ കെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് നേതാവും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. വാട്‌സാപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി.

മങ്ങാട് സ്നേഹതീരം എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് പോലീസ് കണ്ടെത്തി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പാണ് അസ്ലമിനെതിരെ ചുമത്തിയിട്ടുള്ളത്.