Connect with us

Uae

സീബ്രാ ലൈന്‍ ഇല്ലാത്തിടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് ജീവഹാനിക്ക് ഇടയാക്കും: അബൂദബി പോലീസ്

Published

|

Last Updated

അബൂദബി | റോഡില്‍ സീബ്രാ ലൈന്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ ജീവഹാനി തന്നെ സംഭവിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. അനിയന്ത്രിതമായ സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നത് എത്ര അപകടകരമാണെന്ന് പോലീസ് പങ്കിട്ട ഒരു പുതിയ വീഡിയോ എടുത്തുകാണിക്കുന്നു.

നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ഇത്തരം നിയമ ലംഘകര്‍ക്ക് കഴിഞ്ഞ വര്‍ഷം 7,900 ദിര്‍ഹം പിഴ ചുമത്തിയതായി പോലീസ് പറഞ്ഞു. കാല്‍നടയാത്രക്കാര്‍ തിരക്കേറിയ ഹൈവേ മുറിച്ചുകടക്കുന്നത് വലിയ അപകടത്തിനിടയാക്കും. നിയമം ലംഘിച്ച് റോഡ് മുറിച്ചു കടക്കുന്നത് കാല്‍നടയാത്രക്കാരെയും റോഡുയാത്രക്കാരെയും അപകടത്തിലാക്കുമെന്ന് പോലീസ് വ്യക്തമാക്കി.