Kerala
തിരുവനന്തപുരത്ത് സി പി എം നേതാവിന് മര്‍ദനം; ഗുരുതരാവസ്ഥയില്‍
ഷാജിയുടെ തലക്ക് മദ്യപസംഘം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു.
തിരുവനന്തപുരം | പോത്തന്‍കോട് സി പി എം നേതാവിന് മര്‍ദനം. കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷാജിയെ മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജിയുടെ തലക്ക് മദ്യപസംഘം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. കാര്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പോത്തന്‍കോട് പൂലന്തറ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.







