Connect with us

punalur madhu

കോൺഗ്രസ് നേതാവ് പുനലൂർ മധു അന്തരിച്ചു

മുൻ എം എൽ എയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കോൺഗ്രസ് നേതാവ് പുനലൂർ മധു (66) അന്തരിച്ചു. മുൻ എം എൽ എയായിരുന്നു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കെ പി സി സി ഭാരവാഹിയുമായിരുന്നു.

കെ എസ്‌ യു മുൻ സംസ്‌ഥാന പ്രസിഡന്റ്, മുൻ യൂത്ത് കോൺഗ്രസ്‌ സംസ്‌ഥാന ജനറൽ സെക്രട്ടറി, ദേവസ്വം ബോർഡ് മുൻ അംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. മൃതദേഹം നാളെ രാവിലെ വസതിയിൽ എത്തിക്കും. സംസ്ക്കാരം നാളെ വൈകിട്ട്.

---- facebook comment plugin here -----

Latest