Connect with us

Kerala

കോണ്‍ഗ്രസ്സിന് ബി ജെ പിയെ ഭയം, പ്രചാരണത്തിന് പതാക പോലും ഉപയോഗിക്കാനാകാത്ത ഗതികേടില്‍: എം വി ഗോവിന്ദന്‍

'പാക്കിസ്ഥാന്റെ അല്ല, മുസ്‌ലിം ലീഗിന്റെ കൊടിയാണെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ്സ് കാണിക്കണം. അല്ലാതെ എങ്ങനെ കോണ്‍ഗ്രസ്സ് ഫാസിസത്തെ നേരിടും.'

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ്സിന് ബി ജെ പിയെ ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന് പതാക പോലും ഉപയോഗിക്കാന്‍ പറ്റാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്സ്. പാക്കിസ്ഥാന്റെ അല്ല, മുസ്‌ലിം ലീഗിന്റെ കൊടിയാണെന്ന് പറയാനുള്ള ആര്‍ജവം കോണ്‍ഗ്രസ്സ് കാണിക്കണം. അല്ലാതെ എങ്ങനെ കോണ്‍ഗ്രസ്സ് ഫാസിസത്തെ നേരിടുമെന്നും ഗോവിന്ദന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പ് ബോണ്ട് കൊള്ളയാണ്. കോണ്‍ഗ്രസ്സ് അതില്‍ പങ്കാളിയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

എക്‌സാലോജിക് വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല. വീണാ വിജയനെ എന്നല്ല, ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്നും സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

Latest