Connect with us

Kerala

താമരശ്ശേരിയില്‍ സംഘര്‍ഷം ; യുവാവിന് കുത്തേറ്റു

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ്

Published

|

Last Updated

കോഴിക്കോട് | പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിലാണ് കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയന്‍ നവാസിന് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു. നവാസിന്റെ മുതുകിലും കയ്യിലും പരുക്കേറ്റു.

പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
പ്രതി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതിനിടെ നവാസിന് കുത്തേല്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് യുഡിഎഫ് ആരോപിച്ചു.

 

 

---- facebook comment plugin here -----

Latest