Connect with us

Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം| വര്‍ക്കല പുത്തന്‍ ചന്തയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണ(16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു കുട്ടിയെ മൂത്ത സഹോദരന്‍ കണ്ടത്.

ജയകൃഷ്ണന്‍, രത്‌നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യ കൃഷ്ണ. പഠിക്കാന്‍ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നുവെന്നും ഇതിന്റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരില്‍ നിന്നും പിടിഎ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സഹോദരന്‍ കൃഷ്ണപ്രിയയെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്. കുട്ടിയെ വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ക്കല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.