National
ഹിന്ദു സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചതിന് മക്കളെ മര്‍ദിച്ച ക്രിസ്ത്യന്‍ പുരോഹിതന്‍ പിടിയില്‍
വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്ലാസ്റ്റിക് വയറുപയോഗിച്ച് അടിക്കുകയുമായിരുന്നു

ചെന്നൈ | അയല്‍വാസികളായ ഹിന്ദുസുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചതിന് മക്കളെ മര്‍ദിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍. കന്യാകുമാരിയിലെ കരുങ്കല്‍ പ്രദേശത്തെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. 42 കാരനായ കിംഗ്സ്ലിയാണ് മക്കളെ മര്‍ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം അപാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസിക്കുന്നത്. ഇക്കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്ത് അയല്‍വാസികള്‍ക്കൊപ്പം കളിക്കുന്ന മക്കളെ കണ്ടതോടെ കിംഗ്സ്ലി കുപിതനായി വലിച്ചിഴച്ച് കൊണ്ടുപോകുകയും പ്ലാസ്റ്റിക് വയറുപയോഗിച്ച് അടിക്കുകയുമായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിനെയും കരുങ്ങല്‍ പോലീസിനെയും വിവരം അറിയിച്ചു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ അടിക്കാനുള്ള കാരണം പറഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷനിലെയും വകുപ്പ് പ്രകാരമാണ് കേസ്.