Connect with us

Kerala

ചിങ്ങപ്പുലരി പിറന്നു; കൊല്ലവര്‍ഷത്തിലെ പുതിയ നൂറ്റാണ്ടിനും തുടക്കം

കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചുകൊണ്ട് 1200 ാം ആണ്ടിലേക്കാണ് ഇന്നു പ്രവേശിക്കുന്നത്

Published

|

Last Updated

കോഴിക്കോട്: മലയാളം പുതുവര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തില്‍ പുതിയ നൂറ്റാണ്ടിനും ഇന്ന് തുടക്കമാകുകയാണ്. കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചുകൊണ്ട് 1200 ാം ആണ്ടിലേക്കാണ് ഇന്നു പ്രവേശിക്കുന്നത്. ചിങ്ങം മതല്‍ കര്‍ക്കിടകം വരെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശിയുടെ അടിസ്ഥാനത്തിലാണ് മാസത്തിലെ ദിവസങ്ങളുടെ എണ്ണം.

കേരളത്തിന് കര്‍ഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും സ്മരണള്‍ ഉണര്‍ത്തിയാണ് ചിങ്ങമാസം പിറക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ക്കു സാക്ഷിയായ കര്‍ക്കടകം വിടവാങ്ങുമ്പോള്‍ ആശ്വാസത്തിന്റെ ചിങ്ങപ്പുലരി പിറക്കുകയാണ്. ഇനി ഓണക്കാലത്തിനായുള്ള കാത്തിരിപ്പുകളാണ്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാടിന്റെ വേദനകള്‍ നെഞ്ചേറ്റിയാണ് കേരളം ഇത്തവണ ഓണക്കാലത്തിലേക്ക് കടക്കുന്നത്.

മണ്ണിനടയില്‍ പെട്ടുപോയ എത്രയോ മനുഷ്യരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
വേദനകളെ മറന്ന് പ്രതീക്ഷയോടെ മുന്നേറാനുള്ള പ്രതീക്ഷയുടെ പൊന്‍ കിരണങ്ങളാണ് ചിങ്ങപ്പുലരിയും ഓണക്കാലവും സൃഷ്ടിക്കുന്നത്. കാര്‍ഷിക പെരുമയുടെ ഓര്‍മകളും മലയാണ്‍മയുടെ പാരമ്പര്യത്തെ കരുത്തുറ്റതാക്കുന്നു.

 

Latest