Connect with us

Kerala

ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍, കേരളത്തില്‍ കര്‍ഷക ദിനം

സംസ്ഥാന കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയില്‍ നടക്കും.

Published

|

Last Updated

തിരുവനന്തപുരം| കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി ഓണക്കാലത്തിന്റെ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. പ്രത്യാശയുടെ പുതുവര്‍ഷപ്പിറവി കൂടിയാണ് ചിങ്ങപ്പുലരി. കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നു. മണ്ണില്‍ വിത്തെറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം കൂടിയാണിത്.

സംസ്ഥാന കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയില്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കൃഷിമന്ത്രി ടി സിദ്ദിഖ് അധ്യക്ഷനാകും. കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി കര്‍ഷക അവാര്‍ഡുകളും വിതരണം ചെയ്യും.

Content Highlights:
Chingam 1 marks the arrival of the Malayalam New Year and is celebrated as Farmers Day across Kerala. The state-level Farmers Day celebrations and award distribution take place today at Kalamassery in Kochi. Awards in 38 categories will be presented to honor excellence in agriculture.

 

Latest