National
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി പദവിയിലേക്കില്ല: കെജ്‌രിവാള്‍
രണ്ട് ദിവസത്തിനകം രാജി. ഭരണഘടനയെ സംരക്ഷിക്കാനാണ് ഇതുവരെ രാജിവെക്കാതിരുന്നത്. തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലെ ഒരാള്‍ മുഖ്യമന്ത്രിയായി തുടരും.
ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി പദവിയില്‍ ഇരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കാനാണ് ഇതുവരെ രാജിവെക്കാതിരുന്നത്.
തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലെ ഒരാള്‍ മുഖ്യമന്ത്രിയായി തുടരും. എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഓരോ വീട്ടിലും പോയി ജനങ്ങളുടെ അഭിപ്രായം തേടുമെന്നും എ എ പി അധ്യക്ഷന്‍ പറഞ്ഞു.







