International
യു എസിൽ എട്ട് ആളുകളുമായി പോയ ചാർട്ടർ വിമാനം തകർന്നു വീണു
അപകടത്തിൽപ്പെട്ടവരുടെ നില നിലവിൽ വ്യക്തമല്ല
ചിത്രം പ്രതീകാത്മകം
അലാസ്ക | യു എസിൽ എട്ട് ആളുകളുമായി പോയ ചാർട്ടർ വിമാനം തകർന്നു വീണു. പടിഞ്ഞാറൻ അലാസ്കയിലെ വിദൂര റഡാർ കേന്ദ്രത്തിന് സമീപമാണ് വിമാനം അപകടത്തിൽപ്പെട്ടത്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം കേപ്പ് ന്യൂവൻഹാമിലേക്ക് അടുക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് തകർന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരുടെ നില നിലവിൽ വ്യക്തമല്ല. കേപ്പ് ന്യൂവൻഹാം ലോങ് റേഞ്ച് റഡാർ സൈറ്റിന് സമീപം വിമാന അപകടം (Aircraft Incident) സംഭവിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അലാസ്ക റെസ്ക്യൂ കോർഡിനേഷൻ സെന്റർ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
Content Highlights
A charter plane carrying eight people, including two pilots and six passengers, crashed near Cape Newenham in western Alaska. The flight originated from Anchorage, and a rescue mission is currently underway.


