Connect with us

chandrika

ചന്ദ്രിക കള്ളപ്പണ കേസ്: മുഈന്‍ അലി തങ്ങള്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്.

Published

|

Last Updated

കോഴിക്കോട്  | ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ല. ഇന്ന് ഹാജരാകാനുള്ള അസൗകര്യം മുഈന്‍ അലി ഇഡിയെ അറിയിച്ചു. രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്.

ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണെന്ന് നേരത്തെ മുഈന്‍ അലി ഉന്നയിച്ചിരുന്നു. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.

 

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ ഡി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നത്.

---- facebook comment plugin here -----

Latest