accident
ആലപ്പുഴയില്‍ കാറും വാനും കൂട്ടിയിടിച്ചു; കാര്‍ കത്തി
ഉടനെ വലിയ ശബ്ദത്തോടെ കാറില്‍ തീപിടിച്ചു.
ആലപ്പുഴ | അരൂരില്‍ മിനിലോറിയിലിടിച്ച് കാര്‍ കത്തി. രാത്രി 11ഓടെയാണ് സംഭവം. തേവരയിലേക്ക് വരികയായിരുന്ന കാര്‍ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.
ലോറിയുടെ ഡീസല്‍ ടാങ്കിലാണ് കാര്‍ ഇടിച്ചത്. ഉടനെ വലിയ ശബ്ദത്തോടെ കാറില്‍ തീപിടിച്ചു. ലോറി യുടേണ്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തേവര സ്വദേശികളാണ് കാര്‍ യാത്രക്കാര്‍. മൂന്ന് പേരെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.







