Connect with us

National

ബിഎസ്പി തമിഴ്‌നാട് ഘടകം സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നു

വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

ചെന്നൈ |  ബിഎസ്പി തമിഴ്നാട് ഘടകം സംസ്ഥാന അധ്യക്ഷനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും അഭിഭാഷകനുമായ കെ ആംസ്‌ട്രോങ്ങാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത് വെച്ച് സംഘടിച്ചെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആംസ്‌ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

---- facebook comment plugin here -----

Latest