Connect with us

Kerala

വാളയാറില്‍ സഹോദരങ്ങളെ മര്‍ദിച്ച സംഭവം: ഒരു പോലീസുകാരനു കൂടി സ്ഥലം മാറ്റം

വാളയാര്‍ സി പി ഒ. പ്രതാപനെയാണ് ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

Published

|

Last Updated

വാളയാര്‍ | വാളയാറില്‍ സഹോദരങ്ങളെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ഒരു പോലീസുകാരനു കൂടി സ്ഥലം മാറ്റം. വാളയാര്‍ സി പി ഒ. പ്രതാപനെയാണ് ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

മര്‍ദന സംഭവത്തില്‍ പ്രതാപനെതിരെയും കേസെടുത്തിരുന്നു. മര്‍ദനമുണ്ടായ ദിവസം സി ഐക്കൊപ്പം പ്രതാപനുമുണ്ടായിരുന്നു. സഹോദരന്മാരില്‍ ഒരാളെ മര്‍ദിച്ചത് പ്രതാപനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

രോഗിയായ മാതാവിനെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെയാണ് സഹോദരങ്ങളെ പോലീസ് മര്‍ദിച്ചത്.

---- facebook comment plugin here -----

Latest