Connect with us

National

ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഐ എ എഫ് സര്‍ജന്റും യു പിയിലെ ദാദ്രി സ്വദേശിയുമായ സുനില്‍ സാങ്വാന്‍ ആണ് അറസ്റ്റിലായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കി ട്രെയിന്‍ പുറപ്പെടുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഐ എ എഫ് സര്‍ജന്റും യു പിയിലെ ദാദ്രി സ്വദേശിയുമായ സുനില്‍ സാങ്വാന്‍ ആണ് അറസ്റ്റിലായത്. ഡല്‍ഹി-മുംബൈ രാജധാനി എക്‌സ്പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. എന്നാല്‍, ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് സുനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. വൈകിട്ട് 4.55നായിരുന്നു ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് കയറുന്നതിനു വേണ്ടി സമയം വൈകിപ്പിക്കാന്‍ ട്രെയിന്‍ പുറപ്പെടുന്ന സമയത്തു തന്നെ ഇയാള്‍ പോലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു.

ഇതോടെ ട്രെയിന്‍ നിര്‍ത്തിയിടുകയും ഉദ്യോഗസ്ഥര്‍ ഉടന്‍ റെയില്‍വേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പോലീസ് വിളിച്ചയാളുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു. തുടര്‍ന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സുനില്‍ മദ്യപിച്ചിരുന്നതായും വിവരമുണ്ട്.