Kerala
സി പി എം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബാക്രമണം
പേരാമ്പ്ര നൊച്ചാട് ആണ് സംഭവം. എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
പേരാമ്പ്ര | സി പി എം ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബാക്രമണം. പേരാമ്പ്ര നൊച്ചാട് ആണ് സംഭവം. എടവന സുരേന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി വീടിനു നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. മുന്‍വാതിലിന് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു.







