Kerala
റേഷനരി തിളപ്പിച്ചപ്പോൾ ചോറിനു കരിനീല നിറം
വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നാണ് ഇവര്‍ അരി വാങ്ങിയത്.
തൃശൂര്‍| ചാലക്കുടിയിലെ ഒരു വീട്ടില്‍ റേഷനരി വേവിച്ചപ്പോള്‍ വെള്ളച്ചോറിന് പകരം ലഭിച്ചത് നീലച്ചോറ്. ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് പാലപ്പിള്ളിയിലാണ് തലേ ദിവസം വാങ്ങിയ റേഷനരി തിളപ്പിച്ചൂറ്റി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ചോറ് കരിനീല നിറമായി മാറിയത്.
വാലങ്ങാമുറിയിലുള്ള റേഷന്‍കടയില്‍ നിന്നാണ് ഇവര്‍ അരി വാങ്ങിയത്. സംഭവം വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതിനെ തുടര്‍ന്നു കൊരട്ടി, മേലൂര്‍ പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ വിവരം അറിയിക്കുകയും അവരെത്തി സാംപിളുകള്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഒരാഴ്ച്ച മുമ്പ് ഇതേ വാര്‍ഡില്‍ സമാന അനുഭവമുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു.
Content Highlights:
Residents in Chalakudy’s Meloor Panchayat were shocked when cooked ration rice turned deep blue hours after being prepared. Health officials from Koratty and Meloor visited the site to collect samples for laboratory testing following the incident. This marks the second such report from the same ward within a week, sparking concerns over the quality of distributed grains.




