Connect with us

dileep case

ദിലീപിന്റെ ജാമ്യത്തിന് ബിഷപ്പിന്റെ ഇടപെടലെന്ന് ആരോപണം; വൈദികന്റെ മൊഴിയെടുത്തു

ഫാദര്‍ വിക്ടര്‍ ആണ് കൊച്ചിയിലെത്തി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വൈദികന്റെ മൊഴിയെടുത്തു. ഫാദര്‍ വിക്ടര്‍ ആണ് കൊച്ചിയിലെത്തി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. ദിലിപീന്റെ വീട്ടില്‍ പോയിരുന്നെന്നും എന്നാല്‍, പണം ആവശ്യപ്പെടാനല്ല പോയതെന്നും വിക്ടര്‍ പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടില്‍ പോയെന്നാണ് വൈദികന്റെ മൊഴി. ദിലീപിന് ജാമ്യം ലഭിച്ചത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടുവെന്നും അതിന് പകരം പണം നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ഇടപെടല്‍ ചര്‍ച്ച വീണ്ടും ഉയര്‍ന്നുവന്നത്.

---- facebook comment plugin here -----

Latest