Connect with us

National

ബിരേന്‍ സിംഗ് മണിപ്പൂര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

മണിപ്പൂരില്‍ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം സ,ംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു

Published

|

Last Updated

ഇംഫാല്‍  | മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിംഗ്് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

മണിപ്പൂരില്‍ ബി ജെ പി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം സ,ംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. അധികാരത്തിനായി ബിരേന്‍ സിംഗും മുതിര്‍ന്ന എം എല്‍ എ ബിശ്വജിത് സിംഗും തമ്മിലുള്ള വടംവലിയായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ നിര്‍മല സീതാരാമന്‍ ആണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും മണിപ്പൂരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.