Connect with us

Kerala

റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീപ്പിടിച്ചു

ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Published

|

Last Updated

തൃശൂര്‍ | ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തി നശിച്ചു. പത്തോളം ബൈക്കുകളാണ് കൂട്ടത്തോടെ കത്തി നശിച്ചത്.തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

റെയില്‍വേ സ്റ്റേഷന് പുറത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.