Kerala
കോഴിക്കോട് ബസ് തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു
പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
		
      																					
              
              
            കോഴിക്കോട് | ബൈക്ക് യാത്രികന്‍ ബസ് തട്ടി മരിച്ചു. വ്യാഴാഴ്‌ചെ വൈകുന്നേരം തടമ്പാട്ടു താഴംവെച്ചായിരുന്നു അപകടം. പരേതനായ കോട്ടുമ്മല്‍ കെ പി ഹസ്സന്‍ മാസ്റ്ററുടെ മകന്‍ മുസ്തഫ (48) ആണ് മരിച്ചത്. പരുക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷംസിയ. മകന്‍ മുഹമ്മദ്ഷുറൈഫ്.
സഹോദരങ്ങള്‍: ഫാത്തിമാബി ,മൊയ്തീന്‍ കോയ, അബദുല്‍ സലാം , അബദുല്‍ റഹീം . അബ്ദുല്‍ ഷുക്കൂര്‍ , ഫസലു റഹ്മാന്‍ .
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
