Kerala
കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്.
കുമളി| ഇടുക്കി കുമളിയില്‍ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരായി പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ്. അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ (22) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.







