Connect with us

National

പ്രളയജലത്തില്‍ നിന്ന് പിടിക്കുന്ന മീനുകള്‍ ഭക്ഷിക്കരുത്; നേപ്പാള്‍ ദുരന്തത്തിന് പിന്നാലെ ബിഹാറില്‍ ജാഗ്രതാ നിര്‍ദ്ദേശം

നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയബാധിത പ്രദേശങ്ങളില്‍ അപൂര്‍വ്വമായ ഇനം മീനുകളെ കണ്ടുവരുന്നുണ്ട്

Published

|

Last Updated

പാറ്റ്ന |  നേപ്പാളിലെ വെള്ളപ്പൊക്കത്തില്‍ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന മീനുകള്‍ കഴിക്കുന്നത് അപകടകരമാണെന്നും, സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ ആളുകള്‍ അവ പിടിക്കുകയോ വില്‍ക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന്, ത്രിശൂലി നദിയിലെ വെള്ളം ഗണ്ഡക്, കോസി നദികള്‍ വഴി ബിഹാറിലേക്ക് ഒഴുകിയെത്തുകയാണ്. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയബാധിത പ്രദേശങ്ങളില്‍ അപൂര്‍വ്വമായ ഇനം മീനുകളെ കണ്ടുവരുന്നുണ്ട്. ഇവ കഴിച്ച ചിലര്‍ക്ക് അസുഖ ബാധയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

പ്രളയവെള്ളത്തില്‍ നിന്ന് പിടിക്കുന്ന മീനുകളില്‍ ബാക്ടീരിയ, വൈറസുകള്‍ എന്നിവ അടങ്ങിയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ വാങ്ങുകയോ വില്‍ക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ-ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചു. നേപ്പാള്‍ പോലീസും പ്രദേശവാസികള്‍ക്കായി സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുളങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയില്‍ നിന്നുള്ള മീനുകള്‍ വെള്ളപ്പൊക്ക സമയത്ത് വെള്ളത്തിനൊപ്പം വ്യാപകമായി പരക്കാറുണ്ടെന്ന് ബിഹാര്‍ ഡെയറി, ഫിഷറീസ് ആന്റ് ആനിമല്‍ റിസോഴ്‌സസ് വകുപ്പ് പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മലിനമായ ഓടകള്‍, ചത്ത മൃഗങ്ങള്‍ എന്നിവയുമായുള്ള നിരന്തര സമ്പര്‍ക്കം ഈ മീനുകളെ ഭക്ഷണയോഗ്യമല്ലാതാക്കുന്നു. അതിനാല്‍ പാരിസ്ഥിതിക സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നത് വരെ പ്രളയവെള്ളത്തില്‍ നിന്ന് പിടിക്കുന്ന മീനുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: The Bihar government issued an urgent health advisory asking residents not to consume, buy, or sell fish caught from floodwaters originating from Nepal. Authorities warned that the fish could be heavily contaminated with harmful bacteria, viruses, and fungi from sewage and carcasses. Several people fell ill after eating these unusual species, prompting officials to raise a statewide alert.

 

 

 

---- facebook comment plugin here -----

Latest