Kerala
ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം; പ്രതികളെ പിടികൂടാതെ പോലീസ്
കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
പയ്യന്നൂര്‍| പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. ദേശീയതലത്തില്‍ വാര്‍ത്തയായ സംഭവം നടന്നിട്ട് രണ്ടാഴ്ചയാകുകയാണ്. കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതുകൊണ്ടാണ് പോലീസിന്റെ മെല്ലപ്പോക്കെന്ന് ആരോപണമുണ്ട്.
ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെയുള്ള കേസ് ആയിട്ട് കൂടി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന ഒറ്റ വിശദീകരണം മാത്രമാണ് പയ്യന്നൂര്‍ പോലീസ് നല്‍കുന്നത്







