Connect with us

Kerala

ബാലുശ്ശേരി ആക്രമണം; ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | ബാലുശ്ശേരി ആക്രമണ കേസിലെ പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എസ് ഡി പി ഐ ജില്ലാ നേതാവായ സഫീര്‍ ആണ് പിടിയിലായത്. അക്രമ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി ആരോപിച്ച് ജിഷ്ണുവിനെ മര്‍ദിച്ച ശേഷം വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത് സഫീറാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിരുന്നു.

10 പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ മറ്റ് ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

 

Latest