Connect with us

Kerala

'എന്റെ ആത്മ സുഹൃത്താണ്,കൊച്ചിയിലെ ലുലു മാളിന് പ്രചോദനമായത് ബാലേട്ടനാണ്': കോടിയേരിയെ അവസാനമായി കാണാന്‍ എം എ യൂസഫലിയെത്തി

കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയാണ് എംഎ യൂസഫലി അന്തിമോപചാരം അര്‍പ്പിച്ചത്

Published

|

Last Updated

കണ്ണൂര്‍ |  അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്് അന്തിമോപചാരം അര്‍പ്പിക്കാന്‍ പ്രമുഖ വ്യവസായി ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി എത്തി. കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലെത്തിയാണ് എംഎ യൂസഫലി അന്തിമോപചാരം അര്‍പ്പിച്ചത്. ആത്മ സുഹൃത്തായിരുന്നു കോടിയേരിയെന്ന് യൂസഫലി അനുസ്മരിച്ചു. പതിനഞ്ച് കൊല്ലം മുമ്പ് കോടിയേരി ദുബൈയില്‍ വന്നതോര്‍മ്മിച്ച യൂസഫലി, കൊച്ചിയിലെ ലുലു മാളിലേക്കുള്ള തന്റെ ആദ്യചുവടുവെപ്പിന് പ്രചോദനമായത് കോടിയേരിയായിരുന്നുവെന്ന കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചു.

ഒരു പതിനഞ്ച് കൊല്ലം മുമ്പ് അദ്ദേഹം ദുബൈയില്‍ വന്നു. ഞങ്ങളുടെ ഷോപ്പിംഗ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് കാണാനും അദ്ദേഹമെത്തി. എല്ലാം കണ്ട ശേഷം നമ്മുടെ കേരളത്തിലിങ്ങനൊന്ന് വേണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ കൊച്ചിയിലെ ലുലുമോള്‍ ഉണ്ടാക്കാനാനുള്ള പ്രചോദനം തന്നത് ഞാന്‍ ബാലേട്ടനെന്ന് വിളിക്കുന്ന കോടിയേരിയാണ്. അദ്ദേഹം എന്റെ ആത്മ സുഹൃത്തായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനാണ് കണ്ണൂരിലേക്ക് വന്നതെന്നും എംഎ യൂസഫലി പറഞ്ഞു.

 

---- facebook comment plugin here -----

Latest