Connect with us

National

മോശം കാലാവസ്ഥയും മണ്ണിടിച്ചിലും; കാശ്മീരിലെ ഭാരത് ജോഡോ യാത്ര നാളെ വരെ നിര്‍ത്തിവെച്ചു

വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കും.

Published

|

Last Updated

ശ്രീനഗര്‍| മോശം കാലാവസ്ഥയും മണ്ണിടിച്ചിലും കാരണം ജമ്മു കാശ്മീരിലെ ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇക്കാര്യം മുതിര്‍ന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യാത്ര പുനരാരംഭിക്കും. നാളെ വിശ്രമദിനമാണെന്നും ജയറാം രമേശ് പറഞ്ഞു.

റമ്പാനും ബനിഹാലിനും ഇടയിലുള്ള പാന്ത്യാലിലും മറ്റു ദുര്‍ബല പ്രദേശങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയുന്നുണ്ട്. നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേയിലേക്ക് വീണ പാറകളില്‍ ഇടിച്ച് ഒരു ട്രക്ക് ഡ്രൈവര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറില്‍ സമാപിക്കും.

---- facebook comment plugin here -----

Latest