Connect with us

Kerala

അട്ടപ്പാടി മധു വധക്കേസ്; ശിക്ഷിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു

അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി.

Published

|

Last Updated

കൊച്ചി | അട്ടപ്പാടി മധു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി. കേസില്‍ 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് എസ് സി / എസ് ടി കോടതി വിധിച്ചത്. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്.ഒന്നാം പ്രതി ഹുസൈന് 1,05,000 രൂപയും മറ്റു പ്രതികള്‍ക്ക് 1,18, 000 രൂപയും പിഴ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കണമെന്നുമായിരുന്നു കോടതിവിധി. 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

 

---- facebook comment plugin here -----

Latest