Connect with us

Kerala

ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോലീസിനു നേരെ ആക്രണം; യുവാക്കള്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ തഴുപ്പ് ബാറില്‍ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ജിത്തുമോന്‍ (25), രഞ്ജിത്ത് (27), അനന്തപത്മനാഭന്‍( 25), ദിനു (26) എന്നിവരാണ് പിടിയിലായത്.

യുവാക്കള്‍ മാരകായുധങ്ങളുമായെത്തി ബാറിലുള്ളവരെയും ബാര്‍ തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് വിവരം അറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരിന്നു പോലീസ്.

എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാക്കള്‍  കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. യുവാക്കളുടെ പക്കല്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest