Connect with us

Kerala

താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ചു; ശൂരനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു

പരുക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

കൊല്ലം | ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കൈയേറ്റം ചെയ്തതായി ആരോപണം. സംഭവത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പരുക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ട ആംബുലന്‍സില്‍ എത്താത്തതിന്റെ പേരിലുള്ള തര്‍ക്കം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഒ പി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അതേ സമയം ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കൈയേറ്റം ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

---- facebook comment plugin here -----

Latest