Connect with us

monoclonal anti body coctail

ആന്റിബോഡി കോക്ടെയിൽ: കൊവിഡിനെതിരായ വജ്രായുധമെന്ന് വിദഗ്ധർ

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പ്രായമായവരിലും അല്ലാത്തവരിലും മോണോക്ലോണൽ ആന്റിബോഡി കോക്ടെയിൽ അത്ഭുതകരമായ ഫലം നൽകിയെന്നും നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞെന്നും കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യവിദഗ്ധർ വ്യക്തമാക്കി

Published

|

Last Updated

കൊച്ചി | കൊവിഡിനെതിരായ പോരാട്ടത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് മോണോക്ലോണൽ ആന്റിബോഡി കോക്്ടെയിൽ ചികിത്സയെന്ന് ആരോഗ്യവിദഗ്ധർ. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ പ്രായമായവരിലും അല്ലാത്തവരിലും മോണോക്ലോണൽ ആന്റിബോഡി കോക്്ടെയിൽ അത്ഭുതകരമായ ഫലം നൽകിയെന്നും നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞെന്നും കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബീയിംഗ് (ഐ എച്ച് ഡബ്ല്യൂ) കൗൺസിൽ കൊവിഡ് ചികിത്സയിലെ നൂതന പ്രവണതകളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് പ്രമുഖ ഡോക്ടർമാർ തങ്ങളുടെ കൊവിഡ് ചികിത്സാനുഭവങ്ങൾ പങ്കുവെച്ചത്. ഗുരുതരമായ പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള 400 കൊവിഡ് രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ നൽകിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സ വലിയ വിജയമായെന്നും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുക പോലും ചെയ്യാതെ രോഗവിമുക്തി സാധ്യമായെന്നും ഡോ. ആർ ചാന്ദ്‌നി വ്യക്തമാക്കി.

Latest