Connect with us

Kerala

കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് കാരശേരി മരിഞ്ചാട്ടിയിലെ കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

ഏകദേശം 30നും 35നുമിടയില്‍ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം മുക്കം പോലീസിനെ അറിയിച്ചത്. യുവാവ് കാലുതെറ്റി കരിങ്കല്‍ ക്വാറിയിലേക്ക് വീണതാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest