Connect with us

aliyar dam

ആളിയാര്‍ ഡാമിന്റ 11 ഷട്ടറുകളും തുറന്നു

ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

Published

|

Last Updated

പാലക്കാട് |  ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ പതിനൊന്ന് ഷട്ടറുകളും തുറന്നു. ചിറ്റൂര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി. രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. ഇത് മൂലം ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകിയിരുന്നു.

 

 

 

 

Latest