Connect with us

revoke sreeram's appointment

ആലപ്പുഴ കലക്ടർ നിയമനം: സർക്കാർ തീരുമാനം പിൻവലിക്കണം- ഐ സി എഫ് ഖത്വർ

ഈ തീരുമാനം പുനഃപരിശോധിച്ച് നിയമനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.

Published

|

Last Updated

ദോഹ | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യപിച്ചു വാഹനമിടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഖത്വർ ഐ സി എഫ് ആവശ്യപ്പെട്ടു.

കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഒരാൾ ഉന്നതസ്ഥാനത്ത് അവരോധിക്കപ്പെടുന്നത് കേസ് അട്ടിമറിക്കാനും കേസിൽ അനുകൂല വിധി സമ്പാദിക്കാനും വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന സംശയം പൊതുസമൂഹത്തിനുണ്ട്. ഈ തീരുമാനം പുനഃപരിശോധിച്ച് നിയമനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.

യോഗത്തിൽ അഹ്മദ് സഖാഫി പേരാമ്പ്ര, ഡോ.ബശീർ പുത്തൂപാടം, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുൽ അസീസ് സഖാഫി പാലോളി, അബൂബക്കർ അൻവരി, ജമാലുദ്ദീൻ അസ്ഹരി, ശൗക്കത്ത് സഖാഫി പടിഞ്ഞാറ്റുമുറി, ഉമർ ഹാജി പുത്തൂപാടം, നൗഷാദ് അതിരുമട, ഉമർ കുണ്ടുതോട് പങ്കെടുത്തു.

Latest