Connect with us

National

ഡല്‍ഹിയിലെ വായു മലിനീകരണം; കനത്ത മൂടല്‍മഞ്ഞ് മൂടി നഗരം

ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ബുധനാഴ്ച രാവിലെയും ഗുരുതര വിഭാഗത്തില്‍. കനത്ത മൂടല്‍മഞ്ഞ് നഗരത്തെ മുഴുവനായും മൂടിയ നിലയിലാണ്. കഴിഞ്ഞ ആഴ്ച പെയ്ത മഴ വായുമലിനീകരണത്തിന് നേരിയ തോതിലുള്ള ആശ്വാസം നല്‍കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി.

ഇന്ന് രാവിലെ ആറുമണിക്കുള്ള കണക്കനുസരിച്ച്, ആനന്ദ് വിഹാറില്‍ 430, പഞ്ചാബി ബാഗില്‍ 423, ആര്‍കെ പുരത്ത് 417, പട്പര്‍ഗഞ്ചില്‍ 411, രോഹിണിയില്‍ 413 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആളുകള്‍ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.