Connect with us

National

ഇസ്‌റാഈലിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ റദ്ദാക്കി എയര്‍ ഇന്ത്യ

അതേസമയം, ഇസ്‌റാഈലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ആവശ്യാനുസരണം എയര്‍ലൈന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു. .

Published

|

Last Updated

ന്യൂഡല്‍ഹി| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ എയര്‍ ഇന്ത്യ റദ്ദാക്കി. നേരത്തെ ഒക്ടോബര്‍ 14 വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, ഇസ്‌റാഈലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ആവശ്യാനുസരണം എയര്‍ലൈന്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് ടെല്‍ അവീവിലേക്ക് എയര്‍ലൈന്‍ നടത്താറുണ്ടായിരുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അജയ് പ്രകാരം എയര്‍ ഇന്ത്യ ഇതുവരെ രണ്ട് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു.

 

 

 

Latest