Connect with us

Business

എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ; റിപ്പോര്‍ട്ട്

പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ സണ്‍സ് ഏകദേശം 13,000 കോടി രൂപ എയര്‍ലൈന്‍ കമ്പനിയില്‍ നിക്ഷേപിച്ചതായാണ് വിവരം.

ലാഭത്തേക്കാള്‍ ഉപഭോക്തൃ കേന്ദ്രീകൃതത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയില്‍ 400 വിമാനങ്ങള്‍ക്കുള്ള എഞ്ചിനുകള്‍ക്കായി യുഎസ് ആസ്ഥാനമായുള്ള എഞ്ചിന്‍ നിര്‍മ്മാതാക്കളായ സിഎഫ്എം ഇന്റര്‍നാഷണലുമായി എയര്‍ ഇന്ത്യ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് ഈ വര്‍ഷം ആദ്യം എയര്‍ ഇന്ത്യ എത്തിയിരുന്നു. 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങളും അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്നും 220 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.

 

 

Latest