Connect with us

International

കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ

കൊച്ചി ഉള്‍പ്പടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്.

Published

|

Last Updated

ഷാര്‍ജ| കേരളത്തിലേക്ക് 300 ദിര്‍ഹം തൊട്ടുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലേക്കും 310 ദിര്‍ഹത്തിന് ടിക്കറ്റുകളുണ്ട്. 320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്. അഹമ്മദാബാദിലേക്ക് 350 ദിര്‍ഹത്തിനും കോയമ്പത്തൂരിലേക്ക് 398 ദിര്‍ഹത്തിനും ബംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.