Connect with us

AIR AMBULANCE CRASH

അബൂദബിയില്‍ എയര്‍ ആംബുലന്‍സ് അപകടം; നാല് മരണം

രണ്ടു സ്വദേശി പൗരന്മാരായ പൈലറ്റുകളും, ഒരു ഡോക്ട്ടര്‍, ഒരു നേഴ്‌സ് എന്നിവരാണ് മരിച്ചത്

Published

|

Last Updated

അബൂദബി | അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. അബുദാബി പൊലീസാണ് അപകട വിവരം പുറത്തു വിട്ടത്. രണ്ടു സ്വദേശി പൗരന്മാരായ പൈലറ്റുകളും, ഒരു ഡോക്ട്ടര്‍, ഒരു നേഴ്‌സ് എന്നിവരാണ് മരിച്ചത്.

ലെഫ്റ്റനന്റ് ഖമീസ് സയീദ് അല്‍ ഹോലി, ലെഫ്റ്റനന്റ് നാസ്സര്‍ മുഹമ്മദ് അല്‍ റാഷിദി, ഷാഹിദ് ഗുലാം, ജോയല്‍ മിന്റോ എന്നിവരാണ് മരിച്ചത്. അപകടം നടന്നത് എവിടെയെന്നു വെളിപ്പെടുത്തിയിട്ടില്ല.

Latest