accident death
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബം അപകടത്തില്‍ പെട്ടു; അഞ്ച് മരണം
രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്
ചെന്നൈ | തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.
രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. മരിച്ചവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്.
---- facebook comment plugin here -----