Connect with us

International

ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചു പൂട്ടി

അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി അടച്ചുപൂട്ടി. അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഒന്നു മുതല്‍ ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നവംബര്‍ 23 മുതല്‍ എംബസി പ്രവര്‍ത്തനം സ്ഥിരമായി ഉണ്ടാകില്ലെന്നും അഫ്ഗാനിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. അധികാരത്തിന്റെയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാന്‍ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. 40 ലക്ഷത്തോളം അഫ്ഗാന്‍ പൗരന്മാര്‍ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു നല്‍കിയിട്ടുണ്ടെന്നും സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും എംബസി വ്യക്തമാക്കി.

അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് മുംദ്‌സയുടെ നേതൃത്വത്തിലാണ് അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലുണ്ടായിരുന്ന അഫ്ഗാന്‍ നയതന്ത്ര പ്രതിനിധികള്‍ മൂന്നാം രാജ്യത്തേക്ക് പോയതായാണ് വിവരം.

 

 

 

---- facebook comment plugin here -----

Latest