Kerala
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹരജി
അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ ഹരജി.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് വസ്തുതാ പരിശോധനയിലെ കണ്ടെത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ അതിജീവിതക്ക് വേണ്ടി വൃന്ദ ഗ്രോവര്‍ ഹാജരാകും.