Connect with us

Kerala

ഇടുക്കിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് 90 വര്‍ഷം തടവ്

2022 ലാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് ദേവികുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി 90 വര്‍ഷം തടവ് വിധിച്ചു.
തമിഴ്‌നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2022 ലാണ് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായത്.

പ്രതികള്‍ വിവിധ വകുപ്പുകളിലായി ഉയര്‍ന്ന ശിക്ഷയായ 25 വര്‍ഷം തടവ് അനുഭവിക്കണം കൂടാതെ പ്രതികള്‍ക്ക് നാല്‍പ്പതിനായിരം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ആറ് പേരുള്ള കേസില്‍ ഇതുവരെ നാലുപേരുടെ വിചാരണയാണ് പൂര്‍ത്തിയായത്.