shot dead wyd
വയനാട്ടില്‍ കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു
ബന്ധുവിന് പരുക്ക്; വെടിവെച്ചത് ആരെന്ന് വ്യക്തമല്ല
കല്‍പ്പറ്റ | വയനാട് കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കാന്‍ പോയ യുവാവ് വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരണ്‍ എന്നയാളെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. കഴുത്തിലാണ് മരിച്ച ജയന് വെടിയേറ്റത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നാലംഗ സംഘം കമ്പളക്കാടിന് അടുത്ത് വണ്ടിയാടംപടത്തുള്ള നെല്‍പാടത്തിന് കാവലിക്കുകയായിരുന്നു. കതിരിട്ട നെല്ല് കാട്ടുപന്നി നശിപ്പിക്കുന്നതിന് തടയാനായിരുന്നു ഇവര്‍ കാവല്‍ നിന്നത്. ഇതിനിടെ പുറത്ത് നിന്ന് ആരോ വെടിവെക്കുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറഞ്ഞത്.







