Connect with us

Kerala

ചങ്ങരംകുളത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദീപീഷ് (38) ന്റെ മൃതദേഹമാണ് കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ കണ്ടെത്തിയത്.

Published

|

Last Updated

മലപ്പുറം | ചങ്ങരംകുളത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദീപീഷ് (38) ന്റെ മൃതദേഹമാണ് കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ കണ്ടെത്തിയത്.

ചങ്ങരംകുളം-എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണിച്ചറിന് മുന്നിന്‍ഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. പോലീസെത്തി മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറാണ് ദീപീഷ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ.

Latest