Connect with us

Kerala

മലപ്പുറം തിരൂരങ്ങാടിയില്‍ യുവാവിന് സൂര്യാഘാതമേറ്റു

വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുനീറിന് കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം തിരൂരങ്ങാടിയില്‍ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുനീറിന് കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റത്.

പൊള്ളലേറ്റതിനെ  തുടര്‍ന്ന് യുവാവിന് തളര്‍ച്ച നേരിട്ടു.പിന്നീടാണ് സൂര്യാഘാതമേറ്റതാണെന്ന് വ്യക്തമായത്.

നേരത്തെ പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സൂര്യാഘാതമേറ്റിരുന്നു.

Latest