Connect with us

National

ബെംഗളൂരുവില്‍ യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്തു

പാര്‍ക്കില്‍ വെച്ച് യുവതി സുഹൃത്തിനെ കാണുന്നതിനിടെയാണ് സംഭവം

Published

|

Last Updated

ബെംഗളൂരു|ബെംഗളൂരുവില്‍ യുവതിയെ ഓടുന്ന കാറില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 25 ന് കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ വെച്ച് യുവതി സുഹൃത്തിനെ കാണുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും രാത്രി ഏറെ വൈകിയും പാര്‍ക്കില്‍ ഇരിക്കുന്നതിനെ എതിര്‍ത്ത് പ്രതികളിലൊരാള്‍ ഇരുവരെയും സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് പോയപ്പോള്‍, യുവാവ് തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു, അവര്‍ സ്ത്രീയെ പാര്‍ക്കില്‍ നിന്ന് പുറത്തേക്ക് അവരുടെ വാഹനത്തിലേക്ക് വലിച്ചിഴച്ചു. അടുത്ത ദിവസം പുലര്‍ച്ചെ വീടിന് സമീപം യുവതിയെ ഇറക്കിവിടുന്നതിന് മുമ്പ് സംഭവം പോലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി ഇപ്പാള്‍ ആശുപത്രി വിട്ടതായി അതികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest