Connect with us

National

ഗുജറാത്തില്‍ വിദ്യാര്‍ഥിനി പരീക്ഷാ ഹാളില്‍ കുഴഞ്ഞുവീണു മരിച്ചു

സാക്ഷി രാജോസര(15)യാണ് മരിച്ചത്.

Published

|

Last Updated

രാജ്‌കോട്ട്| പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. സാക്ഷി രാജോസര(15)യാണ് മരിച്ചത്. ഗുജറാത്ത് രാജ്കോട്ടിലെ അമ്രേലി ടൗണിലെ ശാന്തബ ഗജേര സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാജ്കോട്ടിലെ ജസ്ദാന്‍ താലൂക്കില്‍ താമസിക്കുന്ന സാക്ഷി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. രാജ്കോട്ടില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദയസ്തംഭനം ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ മെഡിക്കല്‍ വിദഗ്ധരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം മരണങ്ങളുടെ വിവരങ്ങളും കാരണങ്ങളും ശേഖരിക്കാന്‍ മന്ത്രി വിദഗ്ധരോട് നിര്‍ദേശിച്ചു.

 

 

---- facebook comment plugin here -----

Latest